ന്യൂഡൽഹി: വിമാനത്തിനകത്ത് നടക്കുന്ന രസകരമായ മുഹൂർത്തങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. അത്തരത്തിൽ ഒരു വനിത പൈലറ്റ് പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാവുന്നത്.
ഡൽഹിയിൽ നിന്ന് ഗയയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൻെറ കോക്പിറ്റ് കാണാനുള്ള യാത്രക്കാരിയായ വയോധികയുടെ ആഗ്രഹം വലിയൊരു ആശ്ചര്യത്തിന് വഴി മാറിയ സംഭവമാണ് ഹന ഖാൻ എന്ന വനിത പൈലറ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
കോക്പിറ്റ് കാണാനുള്ള ആഗ്രഹത്തിനൊടുവിൽ അവിടെയെത്തിയ വയോധിക വനിത പൈലറ്റായ ഹന ഖാനെ കാണുകയും ആശ്ചര്യത്തോടെ 'ഒരു പെണ്ണാണോ ഇവിടെ ഇരിക്കുന്നത്' എന്ന് ചോദിക്കുകയുമായിരുന്നു. അവരുടെ വാക്കു കേട്ട് തനിക്ക് ചിരി അടക്കാൻ സാധിച്ചില്ലെന്നും ഹന ട്വീറ്റ് ചെയ്തു.
വലിയ പ്രചോദനമാണ് ഹന നൽകിയതെന്നാണ് പലരും കമൻറ് ചെയ്തത്.
വയോധിക ജീവിതത്തിൽ വച്ചുപുലർത്തിയ ധാരണകളെ പൊളിച്ചടുക്കാൻ ഇൗ സംഭവം സഹായിച്ചുവെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു.
ഹനയുടെ ട്വീറ്റിന് 15000ത്തിലേറെ ലൈക്കുകളും 800ലേറെ റിട്വീറ്റുകളും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.