കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ഥിതി കശ്മീരിനേക്കാൾ ഗുരുതരമാണെന്നും തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും ഒളിത്താവളാണ് ഈ നാടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്.
'' ഉത്തര ബംഗാളിൽ നിന്ന് ആറു അൽഖാഇദ ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഇവർക്ക് വ്യാപകമായ വേരുണ്ട്. ബംഗാളിൽനിന്ന് ഭീകരർ പരിശീലനം നേടി ബംഗ്ലാദേശിലേക്ക് എത്തുന്നുവെന്ന് ബംഗ്ലാദേശി നേതാവ് ഖാലിദ സിയ പോലും പറയുകയുണ്ടായി. ഇന്ത്യയിൽ വേരോട്ടമുള്ള പല ഭീകര പ്രസ്ഥാനങ്ങളുടെയും കേന്ദ്രം ബംഗാളാണ്'' - ഘോഷ് ആരോപിച്ചു.
ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഹിംഗ്യകൾക്കെതിരെയും ഘോഷ് പ്രസ്താവനകൾ നടത്തി. അലിപർദാർ ജില്ലയിലെ റോഹിഗ്യൻ കേന്ദ്രം സന്ദർശിച്ച തന്നെ അന്തേവാസികൾ മർദിച്ചതായും ആ വീഡിയോ കണ്ടാൽ അവർ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ബി.ജെ.പി പ്രസിഡൻറ് പറഞ്ഞു. രാജ്യത്തിന് പുറത്തു നിന്നുള്ള ഇവരാണ് മുഖ്ര്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.