ലണ്ടൻ: അപൂർവ ചേരുവകളിലും മിശ്രിതങ്ങളിലും നിറങ്ങളിലുമായി പല ബ്രാൻഡുകളിൽ ലഭ്യമായ ഐസ്ക്രീം ഒരു കപ്പ് നുണയുന്നത് ഏതു പ്രായക്കാർക്കും പ്രിയപ്പെട്ടതാകാതെ തരമില്ല. 100 രൂപ മുതൽ 500 രൂപ വരെ ഇതിനായി മുടക്കുന്നതും പൊറുക്കും. അപൂർവാവസരങ്ങളിൽ ഇത് 5,000 ആയാൽ പോലും തത്കാലം മറക്കാം. എന്നാൽ, അത് അരലക്ഷത്തിനും മുകളിലെത്തിയാലോ? 60,000 രൂപ വിലയുള്ള ഐസ്ക്രീമാണ് ദുബൈ നഗരത്തിലെ താരം.
വില എല്ലാ കണക്കുകൂട്ടലുകളും ലംഘിച്ച് ഇത്രവലിയ ഉയരം കീഴടക്കാൻ എന്താകും കാരണം? മറ്റൊന്നുമല്ല, പൊന്നുംവിലയെന്നു പറയുന്നതിലെ പൊന്ന് ശരിക്കും ഈ ഐസ്ക്രീമിലുണ്ട്. 'ബ്ലാക് ഡയമണ്ട്' എന്നു പേരുള്ള ഐസ്ക്രീം വാനില േഫ്ലവറിൽ നിർമിച്ച് 23 കാരറ്റ് സ്വർണ പാളികൾ േമെമ്പാടിയായി ചേർക്കും. കുങ്കുമം, കറുത്ത ട്രഫിൾ എന്നിവയുടെ ടോപ്പിങ്ങും ഇതിലുണ്ട്.
ദുബൈയിൽ എല്ലായിടത്തും ഈ ഐസ്ക്രീം ലഭ്യമല്ല. പ്രശസ്തമായ സ്കൂപി കഫേയുടെ സവിശേഷ വിഭവമാണിത്. മനോഹരമായ ഒരു വേഴ്സാഷെ ബൗളിലാകും ഇത് വിളമ്പുക. വെള്ളിയിൽ തീർത്ത ഒരു സ്പൂൺ ഉപയോഗിച്ച് ഇത് നുണയാം. ഈ ബൗളും സ്പൂണും ഉപഭോക്താവിനുള്ളതാണ്.
അടുത്തിടെ ഇന്ത്യൻ നടിയും േവ്ലാഗറുമായ ഷിനാസ് ട്രഷറിവാല ദുബൈയിൽ ഇവിടെനിന്ന് ബ്ലാക് ഡയമണ്ട് ഐസ് ക്രീമിനെ കുറിച്ച് പോസ്റ്റിട്ടതോടെയാണ് വിവരം നാടറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.