34 വയസിനിടെ 44 മോഷണം; മുംബൈയിൽ മോഷണ പരമ്പര നടത്തിയിരുന്നയാൾ പിടിയിൽ

മുംബൈ: വീടുകളിൽ ജോലിക്കായി എത്തിയശേഷം പണവും സ്വർണവുമായി മുങ്ങുന്ന മോഷ്​ടാവിനെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വീടുകളിൽ സഹായത്തിനായി എത്തിയശേഷം മണിക്കൂറുകൾക്കുള്ളിൽ പണവും സ്വർണവും മറ്റു വിലപ്പിടുപ്പുള്ള വസ്​തുക്കളുമായി മുങ്ങലാണ്​ 34കാരിയുടെ പതിവ്​.

ഒക്​ടോബർ 19ന്​ ബാന്ദ്രയിലെ ബിസിനസുകാര​െൻറ വീട്ടിൽനിന്ന്​ 1.8 ലക്ഷം രൂപ വിലവരുന്ന സ്വർണവും വ​ജ്രാഭരണങ്ങളും പണവും കവർന്നത്​.​ ഇവരോടൊപ്പം ഒരു സഹായികയും ഉണ്ടാകും. പണവും ആഭരണവും മോഷണം പോയതോടെ ബിസിനസുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന്​ ടൈംസ്​ ഒാഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന്​ മോഷ്​ടാവിനെ തിരിച്ചറിഞ്ഞതോടെ 34 കാരിയെ പൊലീസ്​ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന്​ മോഷണവസ്​തുക്കളും പിടിച്ചെടുത്തു.

അന്ദേരിയിൽനിന്ന്​ മോഷണക്കുറ്റത്തിന്​ ഇവർ നേരത്തെയും അറസ്​റ്റിലായിട്ടുണ്ട്​. ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു ഇവർ. ഇവരുടെ പേരിൽ വിവിധ നഗരങ്ങളിലായി 44ഒാളം കേസുകളുണ്ട്​. 2019ൽ സാന്താക്രൂസിലെ ഒരു വീട്ടിൽനിന്ന്​ 5.3ലക്ഷം കവർന്നതിന്​ ഇവരെ അറസ്​റ്റ്​ ചെയ്​തിരുന്നതായി പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - a serial thief arrested in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.