മംഗളൂരു: ഉടുപ്പി ട്രാസി-മറവന്തെ ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു. ഗഡഗ് സ്വദേശി പി.എം.പീർ നഡഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരായ സിറാജ്, സിദ്ധപ്പ എന്നിവർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു പീർ. കരയോട് ചേർന്ന് കുളിക്കുംമുമ്പേ പാറപ്പുറത്ത് കയറി മൂവരുടെയും സെൽഫി എടുക്കുന്നതിനിടെ പീർ തെന്നി കടലിൽ വീഴുകയായിരുന്നു.
ശക്തമായ തിരയിൽ കാണാതായ യുവാവിനായി പൊലീസ്, അഗ്നിശമന സേന, സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം ഗംഗോളിയും സംഘവും, നീന്തൽ വിദഗ്ധൻ ദിനേശ് ഖാർവിയും സംഘവും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച കച്ചുഗോഡയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഗഡകിൽ നിന്ന് ജോലിക്കായി വന്ന യുവാവ് കൗപ് മുദ്രഗഡിയിലായിരുന്നു താമസം. നാട്ടുകാരനായ സിറാജ് ലോറിയുമായി വന്നതറിഞ്ഞ് അതിൽ നാട്ടിലേക്ക് പോവാനുള്ള ഒരുക്കൾക്കിടെയാണ് മരണത്തിലേക്ക് സെൽഫിയെടുത്തത്. ഗംഗോളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.