ന്യൂഡല്‍ഹി: ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ ഉടന്‍ നിര്‍ബന്ധമാക്കാന്‍ നീക്കം. ടിക്കറ്റ് ബുക്കിങ്ങിലെ കൃത്രിമവും ആള്‍മാറാട്ടവും കൂടാതെ ഏജന്‍റുമാര്‍ കൂട്ടത്തോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നീക്കം. 2017-18 വര്‍ഷത്തെ പദ്ധതി പ്രഖ്യാപനങ്ങളുടെ ഭാഗമായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത്.
ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴിയുള്ള രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും ഇതിനുള്ള സോഫ്റ്റ്വെയര്‍ തയാറായി വരുകയാണെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നതിന് ഏപ്രില്‍ ഒന്നു മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പണരഹിത ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിന് 6,000 പോയന്‍റ് ഓഫ് സെയില്‍ മെഷീനുകളും 1,000 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കും. ഏകീകൃത ടിക്കറ്റിങ് ആപ്ളിക്കേഷന്‍ മേയ്മാസത്തോടെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ബുക്കിങ്, റിട്ടയറിങ് റൂം, ടൂര്‍ പാക്കേജ് ബുക്കിങ്, റെസ്റ്റോറന്‍റില്‍നിന്ന് ഭക്ഷണം, ഹോട്ടല്‍ മുറികള്‍ കണ്ടത്തെുക തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്നതാണ് ആപ്ളിക്കേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.