പാൻ കാർഡ്​ ആധാറുമായി ബന്ധിപ്പിക്കൽ ജൂലൈ ഒന്നു മുതൽ നിർബന്ധം

 

ന്യൂ​ഡ​ൽ​ഹി: പാ​ൻ കാ​ർ​ഡ്​ ഇ​ട​പാ​ടു​ക​ൾ​ക്ക്​ ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​കും. ആ​ധാ​ർ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ക്കി ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ൽ സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ജൂ​ലൈ ഒ​ന്നി​നു​ മു​മ്പ്​ ആ​ധാ​ർ ന​മ്പ​ർ പാ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. വെ​ള്ളി​യാ​ഴ്​​ച​യോ​ടെ ആ​ധാ​ർ പാ​നു​മാ​യി  ബ​ന്ധി​പ്പി​ക്ക​ണം. 

ജൂ​ലൈ ഒ​ന്നി​നു​ മു​മ്പ്​ ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ കാ​ർ​ഡു​ക​ൾ റ​ദ്ദാ​വും. നി​ല​വി​ൽ ആ​ധാ​ർ കാ​ർ​ഡ്​ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ പാ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡ്​ ഉ​ള്ള​വ​ർ പാ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​മു​ണ്ട്. 2.07 കോ​ടി നി​കു​തി ദാ​യ​ക​രു​ടെ ആ​ധാ​ർ ഇ​തി​ന​കം പാ​നു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്​്. രാ​ജ്യ​ത്താ​കെ 25 കോ​ടി പാ​ൻ കാ​ർ​ഡ്​ ഉ​ട​മ​ക​ളു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. 111 കോ​ടി ആ​ളു​ക​ൾ​ക്ക്​ ഇ​തി​ന​കം ആ​ധാ​റും ന​ൽ​കി​യി​ട്ടു​ണ്ട്. ജൂ​ലൈ ഒ​ന്നു മു​ത​ൽ റി​േ​ട്ട​ൺ ന​ൽ​കു​ന്ന​തി​ന്​ ആ​ധാ​ർ കാ​ർ​ഡ്​ ന​മ്പ​ർ നി​ർ​ബ​ന്ധ​മാ​ണ്​.

Tags:    
News Summary - Aadhaar-PAN linking made mandatory from July 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.