ന്യൂഡല്‍ഹി: അനാഥാലയ വിദ്യാര്‍ഥികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നടപടി തുടങ്ങിയതായി കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. അനാഥാലയങ്ങള്‍, ജുവനൈല്‍ ഹോം, ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ നിര്‍ബന്ധമാക്കും. ദാരിദ്ര്യരേഖക്കു താഴെയുള്ള വനിതകള്‍ക്കായി കൊണ്ടുവന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിപ്രകാരം ലഭിക്കുന്ന സൗജന്യ ഗ്യാസ് കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കി. മേയ് 31 മുതല്‍ കണക്ഷന് അപേക്ഷിക്കുന്നവര്‍ ആധാര്‍ നമ്പറും നല്‍കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു. 1.67 കോടി കണക്ഷനാണ് ഈ പദ്ധതി പ്രകാരം വിതരണം ചെയ്തത്.
രാജ്യത്ത് 9,000 അനാഥാലയങ്ങളില്‍ ലക്ഷം വിദ്യാര്‍ഥികളുണ്ട്. സ്ഥാപനങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ കാണാതാവുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ പിന്തുടരാനും കണ്ടത്തൊനും ആധാര്‍ എളുപ്പമാകുമെന്ന് മേനക പറഞ്ഞു. ജനനി സുരക്ഷ പദ്ധതിപ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും ആനുകൂല്യം നല്‍കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തടയാന്‍ ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, ഉച്ചക്കഞ്ഞി പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സാമൂഹികപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം കോടതിയിലത്തെിയിരിക്കേ, ആധാര്‍ ഇല്ലാത്തതിന്‍െറ പേരില്‍ ആനുകൂല്യം നിഷേധിക്കില്ളെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ആധാര്‍ അടിസ്ഥാനമായുള്ള പണവിനിമയ ഇടപാടുകള്‍ക്കുള്ള പുതിയ ആപ് സര്‍ക്കാര്‍ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.