ന്യൂഡൽഹി: ആധാര്‍ കാര്‍ഡ് വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനെ പിന്തുണച്ച് നിയുക്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒാം പ്രകാശ് റാവത്ത്. വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിച്ചാൽ പോളിങ് ബൂത്തിൽ കയറുേമ്പാൾ വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ വഴി വോട്ടറെ പെെട്ടന്ന് തിരിച്ചറിയാനാകും. ഇത് തെരഞ്ഞെടപ്പ് പ്രക്രിയ സുതാര്യമാക്കും.
ആധാറുമായി തിരിച്ചറിയൽ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് വോട്ടുയന്ത്രത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും അഭിമുഖത്തിൽ അേദ്ദഹം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന സൈനികർ വോട്ടുചെയ്യുന്നതുപോലെ തപാൽ വോട്ട് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് ഇരിക്കുേമ്പാൾ തെൻറ മുൻഗണ വിശ്വാസയോഗ്യവും ന്യായമായതുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.