ന്യൂഡൽഹി: ആധാറും പാൻകാർഡും ബന്ധിപ്പിക്കാനുള്ള തീയതി ജൂൺ 30വരെ നീട്ടിയിട്ടും ആധാർ ഇല്ലാതെ ആദായനികുതി (െഎ.ടി) റിേട്ടൺ ഫയൽ ചെയ്യാൻ കഴിയാത്തത് കോടതിയലക്ഷ്യമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ.
കേന്ദ്ര വിവര കമീഷെൻറയും ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻ.െഎ.എ) നിയമ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് കുമാർ റപ്രിയയാണ് ബന്ധപ്പെട്ട വകുപ്പുകൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. സ്വന്തം നികുതി റിേട്ടൺ സമർപ്പിക്കാൻ കഴിയാത്തതിനെതിരെ ചണ്ഡിഗഢ് ഹൈകോടതിയിൽ സിവിൽ ഹരജി നൽകിയ പ്രദീപ് കുമാറിന് അനുകൂല ഉത്തരവാണ് ലഭിച്ചത്. ആധാർ ഇല്ലാതെ തന്നെ െഎ.ടി റിേട്ടൺ സമർപ്പിക്കാമെന്നാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ കോടതിയിൽ നൽകിയ മറുപടി.
ഇതേത്തുടർന്ന് ചാർേട്ടഡ് അക്കൗണ്ടൻറ് വഴി, ഒാൺലൈനായി റിേട്ടൺ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴും ആധാർ നമ്പർ ഇല്ലാത്തതിനാൽ അത് നിരസിക്കപ്പെടുകയായിരുന്നു. പിന്നീട് പഞ്ച്കുളയിലെ ആദായനികുതി ഒാഫിസിൽ നേരിട്ട് റിേട്ടൺ നൽകാൻ ശ്രമിച്ചപ്പോഴും ആധാർ ഇല്ലാതെ റിേട്ടൺ സ്വീകരിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടിയെന്നും പ്രദീപ് കുമാർ പറഞ്ഞു.
ആദായനികുതി ഒാഫിസിലെ ആറ് ഉദ്യോഗസ്ഥരെ ഹൈകോടതി ഉത്തരവ് കാണിച്ചിട്ടും ഫലമുണ്ടായില്ല. കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉടൻ പരിഷ്കരിച്ചില്ലെങ്കിൽ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിെൻറ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്നും പ്രദീപ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.