ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകൾ റദ്ദാക്കുമെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ. യു.െഎ.ഡി.എ.െഎയും വാർത്താ വിനിമയ മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ആധാർ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തിയ മൊബൈൽ കണക്ഷനുകളിൽ വീണ്ടും മറ്റൊരു തിരിച്ചറിയിൽ രേഖ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടില്ലെന്നും യു.െഎ.എ.ഡി.െഎ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകൾ റദ്ദാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മൊബൈൽ കണക്ഷനുകൾ റദ്ദാവില്ല. പുതിയ കണക്ഷനുകൾ നൽകുേമ്പാൾ മാത്രമാണ് ആധാർ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്താൻ സാധിക്കാതെ വരിക. അതേ സമയം, ആർക്കെങ്കിലും മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച ആധാർ ഡീ ലിങ്ക് ചെയ്യണമെങ്കിൽ കമ്പനികളുമായി ബന്ധപ്പെട്ടാൽ അതിന് സാധിക്കുമെന്നും വാർത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ആധാറുമായി ബന്ധിപ്പിക്കപ്പെട്ട 50 കോടി മൊബൈൽ കണക്ഷനുകൾ കേന്ദ്രസർക്കാർ റദ്ദാക്കാൻ പോവുന്നുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. കണക്ഷൻ റദ്ദാക്കുന്നത് ഒഴിവാക്കാനായി ഉപയോക്താകൾ മറ്റേതെങ്കിലുമൊരു തിരിച്ചറിയൽ രേഖ കൂടി സമർപ്പിക്കണമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.