ന്യൂഡൽഹി: ചാന്ദ്നിചൗക്ക് മേഖലയിലെ 300ഓളം ഇമാമുമാരുടെ യോഗം വിളിച്ചുചേർത്ത് ആം ആ ദ്മി പാർട്ടി തങ്ങൾക്കുവേണ്ടി വോട്ട് അഭ്യർഥിക്കാൻ അവരോട് ആവശ്യപ്പെട്ടുവെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഗോയലിെൻറ ആരോപണം.
ഡൽഹി സർക്കാർ ഇമാമുമാരുടെ ശമ്പളം കൂട്ടി നൽകിയതിെൻറ പേരിലാണ് ഇൗ ആവശ്യം അവരോട് ഉന്നയിച്ചതെന്നും ഗോയൽ പറഞ്ഞു. ശനിയാഴ്ചയാണ് യോഗം വിളിച്ചത്. ഡൽഹി മന്ത്രി ഇംറാൻ ഹുസൈൻ, എം.എൽ.എമാരായ അമാനത്തുല്ല ഖാൻ, അസീം അഹ്മദ് എന്നിവർ അതിൽ പങ്കെടുത്തു. ഇതേ സ്ഥലത്ത് തെരഞ്ഞെടുപ്പ് കമീഷൻ റെയ്ഡ് നടത്തി തെളിവ് ശേഖരിച്ചതായും അതിെൻറ വിഡിയോ ക്ലിപ്പുകൾ കൈവശമുണ്ടെന്നും ഗോയൽ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.