ന്യൂഡൽഹി: ഡൽഹിക്ക് ശേഷം പഞ്ചാബും ഗോവയും പിടിച്ചടക്കി ദേശീയ രാഷ്ട്രീയത്തിലേക്ക് വളരാമെന്ന ആംആദ്മി പാർട്ടിയുടെ മോഹങ്ങൾക്ക് തിരിച്ചടി. പഞ്ചാബിൽ ബി.ജെ.പിെയ പിറകിലാക്കി 117ൽ 23 സീറ്റുകൾ നേടി കോൺഗ്രസിന് പിന്നിൽ രണ്ടാം സ്ഥാനം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്വന്ത്മാൻ ജലാലാബാദിൽ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. 117 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തി തെരഞ്ഞെടുപ്പ്തിയതി പ്രഖ്യാപിക്കും മുമ്പ് പ്രചാരണം തുടങ്ങിയ ആം ആദ്മിയുടെ ആത്മ വിശ്വാസത്തിനേറ്റ പ്രഹരമായിരിക്കുകയാണ് പരാജയം.
പ്രവാസികളെ ഇറക്കി കളിച്ച പ്രചാരണ പരിപാടികളൊന്നും ജനങ്ങളിൽ ഏശിയിട്ടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഗോവയിൽ 40 ൽ 39 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയിട്ടും ഒരു സീറ്റിൽ പോലും വിജയിക്കാനാകാത്തതും പാർട്ടിയുടെ പരിതാപകരമായ അവസ്ഥ തുറന്നു കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.