കോവിഡ് മുക്​തയായതിന്​ പിന്നാലെ പ്ലാസ്​മ ദാനം ചെയ്​ത്​ എം.എൽ.എ

ഡൽഹി: കോവിഡ്​ മുക്​തയായതിന്​ പിന്നാലെ പ്ലാസ്​മ ദാനംചെയ്​ത്​ ഡൽഹിയിലെ ആപ്​ എം.എൽ.എ. ​കൽക്കാജി മണ്ഡലത്തിലെ എം.എൽ.എയായ ആതിഷിയാണ്​ സർക്കാറി​​െൻറ പ്ലാസ്​മ ബാങ്കിൽ ശനിയാഴ്​ച എത്തിയത്​. കഴിയുന്നവരെല്ലാം പ്ലാസ്​മ ദാനം ചെയ്യണമെന്നും അവർ പറഞ്ഞു.  

രാജ്യത്തെ ആദ്യ​ത്തെ പ്ലാസ്​മ ബാങ്കാണ്​  സൗത്ത്​ ഡൽഹിയിൽ പ്രവർത്തിക്കുന്നത്​. കോവിഡിൽ നിന്ന്​ മുക്​തരായവരുടെ ശരീരത്തിൽ ​രോഗത്തിനെതിരായ ആൻറിബോഡികളുടെ സാന്നിധ്യം ഉണ്ടാകും. ഇത്​ ശേഖരിച്ച്​ രോഗികൾക്ക്​ കൈമാറാനായാൽ രോഗമുക്​തരാവാനുള്ള സാധ്യത ഏറെയാണ്​.

ഒരാൾക്ക്​ ഒരുതവണ 250 മുതൽ 500 മില്ലി വരെയാണ്​ പ്ലാസ്​മ ദാനം ചെയ്യാനാകുന്നത്​. ആദ്യം 250 മില്ലി എടുക്കുന്നയാൾക്ക്​ 24 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും രക്​തം നൽകാം. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും കോവിഡ്​ മുക്​തരായവർ പ്ലാസ്​മ ദാനംചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - AAP MLA Atishi donates plasma, urges others to also do it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.