‘രാം കേ നാം’ പ്രദർശനം എ.ബി.വി.പി തടഞ്ഞു; നടപടിയെടുക്കാതെ പൊലീസ്​

ന്യൂഡൽഹി: അംബേദ്​കർ സർവകലാശാലയിലെ കശ്​മീർ ഗേറ്റ്​ കാമ്പസിൽ ‘രാം കേ നാം’ ഡോക്യുമ​െൻററി പ്രദർശനം എ.ബി.വി.പി തട ഞ്ഞതായും ജാതി അധിക്ഷേപം നടത്തിയതായും എസ്​.എഫ്​.ഐ ആരോപിച്ചു. എ.ബി.വി.പി അംഗങ്ങൾ ഡോക്യുമ​െൻററി പ്രദർശനവേദിയിൽ അക്രമം അഴിച്ചുവിട്ടതായും എസ്​.എഫ്​.ഐ കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരമൊരു സംഭവം റിപ്പോർട്ട്​ ചെയ്​തി​ട്ടില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​.

വെള്ളിയാഴ്​ചയാണ്​ ആനന്ദ്​ പട്​വർധ​​െൻറ ‘രാം കെ നാം’ ഡോക്യുമ​െൻററിയുടെ പ്രദർശനം എസ്​.എഫ്​.ഐ അംബേദ്​കർ സർവകലാശാല യൂനിറ്റ്​ സംഘടിപ്പിച്ചത്​. ഈ ഡോക്യുമ​െൻററി ഹൈദരാബാദ്​ സർവകലാശാലയിൽ പ്രദർശിപ്പിച്ചതിന്​ വിദ്യാർഥികൾ അറസ്​റ്റ്​ ചെയ്യപ്പെട്ടിരുന്നു.

അവരോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ അംബേദ്​കർ സർവകലാശാലയിലും പ്രദർശനം സംഘടിപ്പിച്ചതെന്ന്​ എ.എഫ്​.ഐ വ്യക്തമാക്കി. അതേസമയം, അക്രമം നടത്തിയെന്ന ആരോപണം എ.ബി.വി.പി നിഷേധിച്ചു.

Tags:    
News Summary - ABVP disrupt documentary screening ram ke nam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.