ഭോപ്പാൽ: കറൻസി നോട്ടിൽ മഹാത്മാഗാന്ധിക്ക് പകരം ഗോദ്സെയെ പ്രതിഷ്ഠിച്ച് എ.ബി.വി.പി നേതാവ്. മധ്യപ്രദേശിലെ സിഥി ജില്ലയിൽ നിന്നുള്ള എ.ബി.വി.പി നേതാവ് ശിവം ശുക്ലയാണ് പത്തുരൂപ േനാട്ടിൽ ഗാന്ധിയെ മാറ്റി ഗോദ്സെയെ എഡിറ്റ് ചെയ്ത് ചേർത്തത്. തുടർന്ന് ‘ഗോദ്സെ അമർ രഹേ’ എന്ന ടാഗ്ലൈനോടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഗോദ്സെയുടെ 111ാം ജന്മദിനമായ മെയ് 19നാണ് ശിവം ശുെക്ല ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ സംഭവം വിവാദമായതോടെ നോട്ടിെൻറ ചിത്രം ഒഴിവാക്കി ഗോദ്സെക്കുള്ള അഭിവാദ്യമായി പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. 2019 മെയ് 18നും ഇയാൾ ഗാന്ധിയെ മാറ്റി നോട്ടിൽ േഗാദ്സെയെ എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
ശിവം ശുക്ലയുടെ പോസ്റ്റ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.യു സിഥി ജില്ല പ്രസിഡൻറ് ദീപക് മിശ്ര പൊലീസിൽ പരാതി നൽകി. ശിവം ശുക്ല മുസ്ലിംകൾക്കും കോൺഗ്രസിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വിഷം വമിപ്പിക്കുകയാണെന്നും എൻ.എസ്.യു നൽകിയ പരാതിയിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് പൊലീസിന് സമർപ്പിച്ചിട്ട് 24 മണിക്കൂർ ആയെങ്കിലും പൊലീസ് ഇതുവരെയും കേസ് എടുത്തിട്ടില്ല.
ബി.ജെ.പി എം.പി റിഥി പതകുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും എൻ.എസ്.യു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.