മാറാതെ മുഖക്കുരു; ഉത്തർപ്രദേശിൽ പെൺകുട്ടി ജീവനൊടുക്കി

ലഖ്നോ: മാറാത്ത മുഖക്കുരു കാരണം ഉത്തർപ്രദേശിൽ പെൺകുട്ടി ജീവനൊടുക്കി. ബന്ദ ജില്ലയിലെ ബിസാന്‍ഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അജിത്പാറ വില്ലേജിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപോർട് ചെയ്തത്. അമ്മയും സഹോദരിയും കന്നുകാലിക‍ൾക്ക് തീറ്റ കൊടുത്ത് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് പെൺകുട്ടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വിവിധ ചികിത്സകൾ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം പെൺകുട്ടി മാനസികമായി തളർന്നിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

വിവാഹ ആലോചനകളെല്ലാം മുഖക്കുരു ഉണ്ടെന്ന കാരണത്താൽ മുടങ്ങിപോയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ബിൻസാഡ സർക്കിൾ പൊലീസ് മേധാവി കെ.കെ.പാണ്ഡ പറഞ്ഞു. 

Tags:    
News Summary - Acne without change; Girl commits suicide in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.