ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം രാജ്യത്തെ നികുതിവരുമാനത്തിൽ 2.35 ലക്ഷം കോടി കുറഞ്ഞത് 'ദൈവത്തിെൻറ കളി'യാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി കൗൺസിലിെൻറ 41ാമത് യോഗത്തിന് ശേഷമാണ് ഈ പ്രതികരണം.
''ഈ വർഷം നാം അസാധാരണമായ ഒരു സാഹചര്യമാണ് നേരിടുന്നത്. ദൈവത്തിെൻറ പ്രവൃത്തിയെ അഭിമുഖീകരിക്കുന്നതിനാൽ ഞെരുക്കം അനുഭവിക്കേണ്ടിവരും' ധനമന്ത്രി പറഞ്ഞു. വരുമാനം കുറഞ്ഞിട്ടും ഈ സാമ്പത്തികവർഷം 1.65 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി നൽകിയെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി കൗൺസിലിെൻറ ധാരണപ്രകാരം നികുതിവരുമാനത്തിെൻറ നിശ്ചിത വിഹിതം സംസ്ഥാനങ്ങൾക്ക് നൽകണം. എന്നാൽ, ഇത് ഏറെക്കാലമായി മുടങ്ങിയതോടെ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ജി.എസ്.ടി കൗൺസിൽ ഇന്ന് യോഗം ചേർന്നത്. തങ്ങൾക്ക് ലഭിക്കാനുള്ള ജി.എസ്.ടി കുടിശ്ശിക നൽകാൻ കേന്ദ്രത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന്
ബി.ജെ.പി ഒഴികെയുള്ള പാർട്ടികളും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾ പറഞ്ഞു. എന്നാൽ, നികുതി പിരിവ് കുറഞ്ഞതിനാൽ അത്തരം ബാധ്യതയില്ലെന്നാണ് കേന്ദ്രത്തിെൻറ നിലപാട്.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പിന്നീട് ചർച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. നികുതി നഷ്ടം ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് റിസർവ് ബാങ്ക് വഴി കൂടുതൽ കടമെടുക്കാമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.