ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിെനതിരെ യു.പിയിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ നടിയും സാമൂഹിക പ്രവർത്തകയുമായ സദഫ് ജാഫറിന് ജാമ്യം. പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ കാണിച്ച സംഭവത്തിലാണ് ലഖ്നോ കോടതി ജാമ്യം അനുവദിച്ചത്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സദഫ് ജാഫറിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. ഇൗ കേസിൽ സദഫ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരപുരി, പവന്‍ റാവു അംബേദ്ക്കര്‍ തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം ജില്ലാ കോടതി ജാമ്യം നൽകിയിരുന്നു. ഡിസംബര്‍ 19നാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ജാമ്യം ലഭിച്ച മറ്റുള്ളവർ ജയിൽ മോചിതരായെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സദഫ് ജയിലിൽ തുടരുകയായിരുന്നു. 15 ദിവസങ്ങൾക്ക് ശേഷമാണ് സദഫിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സദഫ് അക്രമത്തിനോ കലാപത്തിനോ പ്രേരിപ്പിച്ചുവെന്നതിന് തെളിവില്ലെന്ന് ജാമ്യ ഹരജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാരെ മർദിക്കുകയും കല്ലെറിയുകയും ചെയ്യുന്നവരെ പൊലീസ് തടയുന്നില്ലെന്ന് സദഫ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. അക്രമം നടക്കുേമ്പാൾ പൊലീസ് നോക്കി നിൽക്കുകയാണ് ചെയ്തതെന്നും അക്രമികൾക്ക് പകരം തന്നെയാണ് അറസ്റ്റ് ചെയ്തതെന്നും സദഫ് ലൈവ് വിഡിയോയിലൂടെ ആരോപിച്ചിരുന്നു. ഈ സംഭവത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്തെന്ന് കാണിച്ച് പൊലീസ് പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.