സഞ്​ജയ്​ ഖാൻ, ഡിനോ മോറിയ, ഡി.ജെ അഖീൽ

സ്​റ്റെർലിങ്​ ബയോടെക് കേസ്​: അഹമദ്​ പ​ട്ടേലി​െൻറ മരുമകൻ, നടൻ ഡിനോ മോറിയ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: സ്​റ്റെർലിങ്​ ബയോടെക് കേസിൽ അന്തരിച്ച കോൺഗ്രസ്​ നേതാവ്​ അഹമദ്​ പ​ട്ടേലി​െൻറ മരുമകൻ ഇർഫാൻ സിദ്ദിഖി, നടൻമാരായ ഡിനോ ​മോറിയ, സഞ്​ജയ്​ ഖാൻ, ഡി.ജെ അഖീൽ എന്നിവർക്കെതിരെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ട്രേറ്റി​െൻറ നടപടി. ഇവരുടെ എട്ട്​​ കോടിയിലധികം രൂപ മൂല്യം വരുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.

ചേതൻ, നിതിൻ സന്ദേശര എന്നിവരു​ടെ ഉടമസ്​ഥതയിലുള്ള വഡോദര ആസ്ഥാനമായുള്ള കമ്പനിക്കെതിരെ 2017 ഒക്ടോബറിൽ സി.ബി.ഐ കേ​സെടുത്തിരുന്നു. ഇവരുമായി അഹമദ്​ പ​ട്ടേലിന്​ ബന്ധമുണ്ടെന്ന ആരോപണ​ത്തെ തുടർന്നാണ്​ കഴിഞ്ഞ വർഷം ഇ.ഡി വസതിയിൽ പരിശോധന നടത്തിയിരുന്നു.

ഡി.ജെ അഖീലിന്​ സന്ദേശരമാരുടെ കൈയ്യിൽ നിന്ന്​ 12.54 കോടി രൂപയും ഇർഫാന്​ 3.51 കോടി രൂപയും ഡിനോ മോറിയക്ക്​ 1.4കോടി രൂപയും ലഭിച്ചതായി ഇ.ഡി പറഞ്ഞു. ഈ ഇടപാടുകൾ കുറ്റകരമായതിനാൽ​ സഞ്​ജയ്​ ഖാൻ (മൂന്ന്​ കോടി രൂപ),ഡിനോ മോറിയ (1.40 കോടി രൂപ), ഡി.ജെ അഖീൽ (1.98 കോടി രൂപ), ഇർഫാൻ സിദ്ദീഖി (2.41 കോടി രൂപ) എന്നിവരുടെ സ്വത്തുക്കൾ​ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു.

ചേതനും നിതിൻ സന്ദേശരയും 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇരുവരും കു​ടുംബത്തോ​ടൊപ്പം രാജ്യംവിട്ടിരുന്നു. ഈ കേസിൽ ഇതുവരെ 14,513 കോടി രൂപയുടെ ആസ്തി ഇ.ഡി നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്​. ഇതോടെ കേസുമായി ബന്ധപ്പെട്ട്​ 14,521 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിക്കഴിഞ്ഞു.

ചേതനും നിതിൻ സന്ദേശരയും നിലവിൽ നൈജീരിയയിൽ ഉണ്ടെന്നാണ്​ വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ അന്വേഷണ സംഘം.

Tags:    
News Summary - Assets Of Actor Dino Morea, Ahmed Patel's Son-In-Law Seized In Sterling Biotech Fraud Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.