ജാവേദ്​ അക്​തർ നൽകിയ മാനനഷ്​ട കേസിൽ കങ്കണക്ക്​ ജാമ്യം

മുംബൈ: എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേത്​ അക്​തർ നൽകിയ മാനനഷ്​ട കേസിൽ ബോളിവുഡ്​ നടി കങ്കണ റണാവത്തിന്​ ജാമ്യം. മുംബൈയിലെ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. കോടതിയിൽ നേരിട്ട്​ ഹാജരായി തനിക്കെതിരായ വാറന്‍റ്​ റദ്ദാക്കണമെന്ന്​ കങ്കണ ആവശ്യപ്പെട്ടിരുന്നു. ഇത്​ കൂടാതെ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു.

ഒരു അഭിമുഖത്തിൽ കങ്കണ നടത്തിയ പരാമർശങ്ങൾക്കെതിരായാണ്​ ജാവേദ്​ അക്​തർ മാനനഷ്​ട കേസ്​ നൽകിയത്​. 2016ൽ അക്​തറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു കങ്കണയുടെ അഭിമുഖത്തിലെ പരാമർശം. അനാവശ്യമായി തന്‍റെ പേര്​ കങ്കണ പല സംഭവങ്ങളുമായി ബന്ധപ്പെട്ട്​ പറഞ്ഞുവെന്നാണ്​ ജ​ാവേദ്​ അക്​തറിന്‍റെ പ്രധാന ആരോപണം.

നേരത്തെ തനിക്കെതിരായ കേസ്​ മുംബൈയിൽ നിന്ന്​ ഷിംലയിലേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ കങ്കണയുടെ സഹോദരി ര​ംഗോലി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുംബൈയിൽ കേസിന്‍റെ വിചാരണ നടന്നാൽ ശിവസേന വ്യക്​തിവൈരാഗ്യം തീർക്കുമെന്നായിരുന്നു കങ്കണയുടെ സഹോദരിയുടെ ആരോപണം.

Tags:    
News Summary - Actor Kangana Ranaut Gets Bail In Javed Akhtar Defamation Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.