ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ജയപ്രദക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ചെന്നൈ എഗ്‌മോര്‍ കോടതി. തിയറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. 5000 രൂപ പിഴയടക്കാനും കോടതി നിർദേശിച്ചു. ജീവനക്കാരുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ലെന്നായിരുന്നു പരാതി. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു.
അണ്ണാശാലയില്‍ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇ.എസ്.ഐ അടക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്. ജീവനക്കാരുടെ വിഹിതം പിടിച്ചെടുത്തിട്ടും ഇ.എസ്.ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നാണ് പരാതി. ഇതിനെതിരേ ജയപ്രദ ഹൈകോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി കേസ് തീര്‍പ്പാകട്ടെ എന്നായിരുന്നു ഹൈകോടതി നിലപാട്.
വിവിധ ഭാഷകളിലായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.