എൻ.സി.ബി ഉദ്യോഗസ്ഥ​രെന്ന്​ നടിച്ച്​ തട്ടിപ്പും ഭീഷണിയും; നടി ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ: നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥ​രെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിന്​ പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി​ക്ക്​ പിന്നാലെയാണ്​ 28കാരിയുടെ ആത്മഹത്യ. ഭോജ്​പുരി സിനിമകളിൽ അഭിനയിച്ചിരുന്നവരാണ്​ ഇവർ.

വ്യാജ എൻ.സി.ബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. കൂടുതൽ അറസ്റ്റ്​ ഉണ്ടായേക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

സുരജ്​ പർദേസി, പ്രവീൺ വാലിമ്പെ എന്നിവരാണ്​ അറസ്റ്റിലായവർ. എൻ.സി.ബി ഉദ്യോഗസ്ഥരാണെന്ന്​ നടിച്ചായിരുന്നു തട്ടിപ്പ്​. നടിയിൽനിന്ന്​ 40 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇത്​ 20ലക്ഷമാക്കി കുറച്ചു -പൊലീസ്​ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡിസംബർ 20നാണ്​ തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്​. മുംബൈയിൽ നടിയും സുഹൃത്തുക്കളും ഹൂക്ക പാർലറിലെത്തിയപ്പോഴായിരുന്നു വ്യാജ എൻ.സി.ബി ഉദ്യോഗസ്ഥർ അവരെ സമീപിച്ചത്​. സുഹൃത്തുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ്​ പൊലീസിന്‍റെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. സംഭവത്തിന്​ ശേഷം വിഷാദരോഗത്തിന്​ അടിമപ്പെട്ടിരുന്നു നടി. ഡിസംബർ 13ന്​ മുംബൈയിലെ വാടകവീട്ടിൽ ഇവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - Actress died by suicide after fake NCB officers demanded Rs 20 lakh from her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.