മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയ നടി പരാതി നൽകി. ബലാത്സംഗം, തെറ്റായ സമീപനം, അപമാനിക്കൽ എന്നിവക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
അനുരാഗ് കശ്യപിനെതിരെ പരാതി നൽകിയതായും നടിയുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു.
കുറച്ചുദിവസം മുമ്പാണ് അനുരാഗിനെതിരായ മീ ടു ആരോപണവുമായി നടി രംഗത്തെത്തിയത്. അനുരാഗ് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും അനുരാഗ് എന്ന കലാകാരനുള്ളിലെ പിശാചിനെ പുറത്തുകൊണ്ടുവരണമെന്നും അഭ്യർഥിച്ചായിരുന്നു നടിയുടെ ട്വീറ്റ്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്നെ സഹായിക്കണമെന്നും അഭ്യർഥിച്ചിരുന്നു.
നടിയുടേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമെമന്നും അനുരാഗ് കശ്യപ് ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. കൂടാതെ അനുരാഗ് കശ്യപിെൻറ അഭിഭാഷക പ്രിയങ്ക ഖിമാനി കശ്യപിനെതിരായ ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതമാണെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.