ചെന്നൈ: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഖുശ്ബുവിനെതിരെ വിമർശനവുമായി നടി രഞ്ജിനി. അവസരവാദിയാണ് താന്നെന്ന് ഖുശ്ബു തെളിയിച്ചിരിക്കുന്നതായും സിനിമ മേഖലക്കാകെ നാണക്കേടുണ്ടാക്കിയതായും രഞ്ജിനി പ്രതികരിച്ചു.
''പ്രിയപ്പെട്ട സഹപ്രവർത്തക ഖുശ്ബു ബി.ജെ.പിയിൽ ചേർന്നതിനെ അഭിനന്ദിക്കണമോ എന്നെനിക്കറിയില്ല. ആദ്യം ഡി.എം.കെ, പിന്നെ എ.ഐ.ഡി.എം.കെ (താൽപര്യമുണ്ടായിരുന്നെങ്കിലും നിഷേധിക്കപ്പെട്ടു), പിന്നെ കോൺഗ്രസ്, ഇന്നലെ ബി.ജെ.പി.
ഖുശ്ബു സി.പി.ഐ.എമ്മിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതിലും അത്ഭുതമൊന്നുമില്ല. രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദർശവുമാണ്. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല.
പ്രധാനമന്ത്രിയെയും അദ്ദേഹത്തിെൻറ പാർട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കൾ ഇന്നലെ മോദിയെ സ്തുതിച്ചത് നിരാശാജനകമാണ്. ഇന്ത്യയെ നയിക്കാൻ അനുയോജ്യനായ ഒരേ ഒരു വ്യക്തി മോദിയാണെന്ന സ്തുതി താങ്കൾ ഒരു അവസരവാദിയാണെന്നല്ലേ കാണിക്കുന്നത്?.
അപക്വമായ പ്രസ്താവനകളുടെ പേരിൽ മറ്റുമേഖലയിലുള്ളവർ സിനിമാക്കാരെ പരിഹസിക്കുന്നതിൽ ആശ്ചര്യമില്ലെന്ന് ഖുശ്ബു സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാർത്ഥത സിനിമ മേഖലക്കൊന്നാകെ നാണക്കേട് കൊണ്ടുവന്നിരിക്കുന്നു'' - രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.
നരേന്ദ്ര മോദിക്കെതിരെയും സംഘ്പരിവാറിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്ന ഖുശ്ബു തിങ്കളാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്. എന്നാൽ പ്രധാനമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ പിൻവലിക്കുകയില്ലെന്നും പ്രതിപക്ഷത്ത് നിൽക്കുേമ്പാൾ തെൻറ ജോലി അതായിരുന്നെന്നും ഖുശ്ബു പ്രതികരിച്ചു. ബി.ജെ.പി നേതാക്കൾ അഴിമതിയുടെ കറ പുരളാത്തവരാണെന്നും ഖുശ്ബു കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.