ന്യൂഡൽഹി: പൗരൻമാരുടെ ബയോമെട്രിക് വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് പോലും കൈമാറിയിട്ടില്ലെന്ന് യു.െഎ.ഡി.എ.െഎ സി.ഇ.ഒ സുപ്രീം കോടതിയെ അറിയിച്ചു. 2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇത് ഹാക്ക് ചെയ്യുക അസാധ്യമാണെന്നും സി.ഇ.ഒ കോടതിയിൽ ബോധിപ്പിച്ചു. ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്ന സോഫ്റ്റ്വെയർ വിദേശ കമ്പനിയുടേതാണ്. എന്നാൽ വിവരങ്ങൾ വിദേശ കമ്പനികൾക്ക് ലഭിക്കില്ല. സെർവർ ഇന്ത്യയുടെതാണെന്നും സി.ഇ.ഒ വ്യക്തമാക്കി.
അതേസമയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ കൈമാറുെമന്ന് യു.െഎ.ഡി.എ.െഎ പറഞ്ഞു.
അനുവാദമില്ലാതെ ആധാർ വിവരം ശേഖരിക്കുകയോ കൈമാറുകയോ ചെയ്യില്ലെന്നും ജില്ലാ ജഡ്ജിമാരുടെ അനുവാദമുണ്ടെങ്കിൽ മാത്രം ആധാർ വിവരങ്ങൾ കൈമാറുമെന്നും യു.െഎ.ഡി.എ.െഎ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.