ഗുവാഹതി: വാർത്തയെന്ന് തോന്നിപ്പിക്കും വിധത്തിൽ പ്രമുഖ പത്രങ്ങളിൽ മുൻപേജ് പരസ്യം നൽകിയ സംഭവത്തിൽ അസം മുഖ്യമന്ത്രിക്കും ബി.ജെ.പി നേതാക്കൾക്കുമെതിരെ പൊലീസിൽ കോൺഗ്രസിെൻറ പരാതി. ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന അപ്പർ അസമിലെ മണ്ഡലങ്ങൾ എല്ലാം ബി.ജെ.പിക്ക് എന്ന പരസ്യ വാചകം മുഖ്യവാർത്താ തലക്കെട്ട് പോലെ നൽകിയ പരസ്യം എട്ടു പത്രങ്ങളിലാണ് പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ബി.ജെ.പി ദേശീയ നേതാവ് ജെ.പി നഡ്ഡ, സംസ്ഥാന പ്രസിഡൻറ് രൻജീത് കുമാർ ദാസ്, എട്ട് പത്രങ്ങൾ തുടങ്ങിയവർ ചേർന്ന നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് കോൺഗ്രസ് ലീഗൽ സെല്ലാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ഏപ്രിൽ 29 വരെ പ്രസിദ്ധീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷെൻറ വിലക്ക് നിലനിൽക്കെയാണ് പത്രങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. വിഷയം തെരഞ്ഞെടുപ്പു കമീഷൻ പരിശോധിക്കുമെന്ന് സംസ്ഥാന കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.