അൽവാർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർധിക്കുേമ്പാൾ ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാവുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി അർജുൻ രാം മേഗ്വാൽ. രാജസ്ഥാനിലെ ആൾവാറിൽ പശുവിെൻറ പേരിൽ ആൾക്കൂട്ട കൊലപാതകം നടന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
യു.പി, ബീഹാർ തെരഞ്ഞെടുപ്പുകൾ നടക്കുേമ്പാൾ ആൾക്കൂട്ടകൊലപാതകങ്ങൾ ഉണ്ടായിരുന്നു. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് വരികയാണ്. അപ്പോഴും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടും. മോദിയുടെ നയങ്ങളുടെ ജനപ്രീതി വർധിക്കുേമ്പാഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് രാം മേഗ്വാൽ പറഞ്ഞു.ആൾക്കൂട്ടകൊലപാതകങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. പക്ഷേ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. ഇത് തടയാൻ നീക്കങ്ങളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആൾവാറിലെ രാംഗർ ഏരിയയിൽ പശുക്കടത്ത് ഹരിയാന സ്വദേശി അക്ബർ ഖാൻ മർദനമേറ്റു മരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.