മുംബൈ: നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ ലഭിച്ച വിജയത്തിന് പിന്നാലെ 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു. ഗോവയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഫഡ്നാവിസ് മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം കൊട്ടിഘോഷിച്ച ഭരണവിരുദ്ധ വികാരത്തെ ബി.ജെ.പി അനുകൂല തരംഗമാക്കി മാറ്റിയതിന്‍റെ ഫലമാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ തുടങ്ങീ നാല് സംസ്ഥാനങ്ങളിലെ വിജയമെന്ന് ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങൾ ഇപ്പോൾ അധികാര മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും 2024-ൽ ബി.ജെ.പി ഭൂരിപക്ഷത്തോടെ സ്വന്തം സർക്കാർ രൂപീകരിക്കുമെന്നും ഫഡ്നാവിസ് അവകാശപ്പെട്ടു.
രാജ്യത്തിലെ ഒരേയൊരു നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നാല് സംസ്ഥാനങ്ങളിലെ ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. 25 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞ 37 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പാർട്ടി അധികാരം നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.