ന്യൂഡൽഹി: ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും സർക്കാർ ബംഗ്ലാവുകളിൽ താമസിക്കാനുള്ള കാലാവധി നീട്ടി നൽകി കേന്ദ്രസർക്കാർ. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് നഗരവികസന മന്ത്രാലയത്തിെൻറ നിർദേശിക്കുേമ്പാഴാണ് ഇരുവർക്കും കാലാവധി നീട്ടി നൽകിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്ത് വന്നത്.
പാർലമെൻറിൽ ഒരു പദവിയും വഹിക്കാത്ത എസ്.പി.ജി സുരക്ഷയില്ലാത്ത ഇരുവരോടും സർക്കാർ വസതി ഒഴിയാൻ േകന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. അദ്വാനിക്ക് ജീവിതകാലം മുഴുവൻ സർക്കാർ ചെലവിൽ താമസസൗകര്യം നൽകുേമ്പാൾ മുരളി മനോഹർ ജോഷിക്ക് 2022 വരെ താമസിക്കാം. ഇരുവരുടേയും എസ്.പി.ജി സുരക്ഷ കേന്ദ്രസർക്കാർ നേരത്തെ തന്നെ പിൻവലിച്ചിരുന്നു.
1997 മുതൽ താമസിച്ചിരുന്ന സർക്കാർ ബംഗ്ലാവിൽ നിന്ന് ഒഴിയാനാണ് പ്രിയങ്കയോട് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. എസ്.പി.ജി സുരക്ഷ നൽകുന്നത് കൊണ്ടാണ് പ്രിയങ്കക്ക് സർക്കാർ താമസസൗകര്യം അനുവദിച്ചതെന്നും അത് പിൻവലിക്കപ്പെട്ടതോടെ ഇതും ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
2019ൽ ഗാന്ധി കുടുംബത്തിന് നൽകുന്ന എസ്.പി.ജി സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നു. ഇതിനൊപ്പം അദ്വാനി ജോഷിയുടേയും സുരക്ഷയും പിൻവലിച്ചിരുന്നു. തുടർന്ന് പ്രിയങ്കയോട് ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ടുവെങ്കിലും ഈ നിബന്ധന എൽ.കെ അദ്വാനിയുടേയും മുരളി മനോഹർ ജോഷിയുടേയും കാര്യത്തിൽ കേന്ദ്രസർക്കാർ ബോധപൂർവം മറന്നുവെന്നാണ് ദ വയറിലെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.