ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്

മൊഹാലി സ്ഫോടനം; തീവ്രവാദ വിരുദ്ധസേന രൂപീകരിക്കാൻ ഹരിയാന സർക്കാർ

ചണ്ഡീഖഡ്: ഹരിയാനയിൽ തീവ്രവാദ വിരുദ്ധ സേന രൂപീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്. മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഡി.െഎ.ജി, എസ്.പി റാങ്കിലുളളവർ അടങ്ങുന്നതായിരിക്കും ടീം. തിരക്കേറിയ സ്ഥലങ്ങളിലും സർക്കാർ ഓഫിസുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും വ്യാജ തിരിച്ചറിയർ രേഖ ഉപയോഗിച്ച് വാടകക്ക് താമസിക്കുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയ് അഞ്ചിന് ഹരിയാനയിലെ കർണാലിൽ സ്ഫോടക വസ്തുക്കളുമായി നാല് ഭീകരവാദികളെ പിടികൂടിയിരുന്നു. സെക്ടർ 77ലെ പഞ്ചാബ് പൊലീസ് ആസ്ഥാനത്ത് തിങ്കളാഴ്ചയാണ് സ്ഫോടനം നടന്നത്. 

Tags:    
News Summary - After Punjab blast, Haryana to form anti-terrorist squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.