'സൊമാറ്റോക്ക് ലഭിച്ചത് 72 ശതമാനവും 2000 രൂപ നോട്ടുകൾ'

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായുള്ള ആർ.ബി.ഐയുടെ അറിയിപ്പിന് പിന്നാലെ നോട്ടുകൾ ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ. റിസർവ് ബാങ്ക് പ്രഖ്യാപനത്തിന് ശേഷം ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളുടെ 72 ശതമാനവും 2,000 രൂപ നോട്ടുകളാണ് ലഭിച്ചതെന്ന് ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ വെളിപ്പെടുത്തുന്നു. ബ്രേക്കിംഗ് ബാഡ് കഥാപാത്രമായ Huell Babineaux-ന്റെ ഒരു ചിത്രത്തോടൊപ്പമാണ് സൊമാറ്റോയുടെ ട്വീറ്റ്.

അതേസമയം, പെട്രോൾ പമ്പുകളിലും ജ്വല്ലറികളിലും 2,000 രൂപ  നോട്ടുകൾ ഉപയോഗിക്കുന്നത് വർധിച്ചിട്ടുണ്ടെന്നാണ് ഡീലർമാർ വെളിപ്പെടുത്തുന്നത്. 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ബാങ്കുകളിൽ മാറ്റി വാങ്ങാനോ സെപ്റ്റംബർ 30 വരെ പൊതുജനങ്ങൾക്ക് സമയം നൽകിയിട്ടുണ്ട്. 



Tags:    
News Summary - After RBI Withdraws ₹ 2,000 Notes, Zomato Says "72 Percent Customers" Paid In Cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.