ഇനി 52 സിഡികൾ കൂടി പുറത്തിറങ്ങാനുണ്ടെന്ന് ഹർദിക് പട്ടേൽ വിഭാഗം 

അഹമ്മദാബാദ്: ഗുജറാത്തിൽ സെക്സ് സിഡി വിവാദം  ചൂടു പിടിക്കെ പ്രതികരണവുമായി ഹർദിക് പട്ടേൽ വിഭാഗം രംഗത്ത്. ഇനിയും 52 സിഡികൾ കൂടി പുറത്തിറങ്ങാനുണ്ടെന്ന് പട്ടേൽ വിഭാഗം കൺവീനർ ദിനേഷ് ബംബാനിയ പറഞ്ഞു. ഇതിൽ 22 എണ്ണം ഹർദിക് പട്ടേലിന്‍റെയും മറ്റുള്ളവ പാർട്ടിയിലെ മറ്റു നേതാക്കളുടേതുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയും സംസ്ഥാന ബി.ജെ.പി യൂണിറ്റ്  നേതാവ് ജിതു  വഗാനിയുമാണ് മോർഫ് ചെയ്ത ഇൗ വിഡിയോകൾക്ക് പിന്നിലെന്നും ബംബാനിയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൂനെയിലെ കെട്ടിട നിർമ്മാതാക്കളിലൊരാളുമായി  40 കോടിയുടെ ഇടപാടു നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ പട്ടേൽ വിഭാഗത്തിന്‍റെ ആരോപണം ബി.ജെ.പി നിഷേധിച്ചു . 52 സിഡികൾ ഇനി‍യുമുണ്ടെന്ന പട്ടേൽ വിഭാഗത്തിന്‍റെ പ്രസ്താവന ശരിയാണെന്നും അവരുടെ ജീവനക്കാർ നിർമ്മിക്കുന്ന സിഡികളെക്കുറിച്ച് അവർക്ക് അറിവുണ്ടാകുമെന്നും ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. 

പ്രാദേശിക ഗുജറാത്തി ചാനലുകളാണു ഹർദികിന്‍റെതെന്ന പ്രചാരണത്തോടെ  വിഡിയോ  സംപ്രേഷണം ചെയ്തത്. എന്നാൽ അതിനു മുൻപ് തന്നെ തനിക്കെതിരെ ഇത്തരത്തിൽ വിഡിയോ പുറത്തു വിടുമെന്ന് ചൂണ്ടിക്കാട്ടി ഹർദിക് പട്ടേൽ രംഗത്തു വന്നിരുന്നു.

Tags:    
News Summary - After 'Sex CD', Hardik Patel Group Says 52 More On The Way, Thanks To BJP- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.