ചണ്ഡിഗഢ്: തിരുച്ചിറപ്പിള്ളിയിലെ മൂന്നു വയസ്സുകാരൻ സുജിത്തിെൻറ വേർപാട് തീർത്ത കണ്ണീർച്ചാൽ ഉണങ്ങുംമുേമ്പ മറ്റൊരു നൊമ്പരമായി കർണാലിലെ അഞ്ചു വയസ്സുകാരി. ഹരി യാനയിലെ ഹർസിങ്പുര ഗ്രാമമാണ് ഇത്തവണ സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. പെൺകുഞ്ഞ് വീടിനു പുറത്തെ പാടത്ത് കളിക്കുകയായിരുന്നതിനിടെയാണ് കുഴൽക്കിണറിെൻറ ആഴങ്ങളിൽ പതിച്ചത്. 18 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയുടെ ചേതനയറ്റ ശരീരമാണ് വീണ്ടെടുക്കാനായത്.
ഖരൗണ്ട മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കുഴൽക്കിണറിൽ വീണതായി തിരിച്ചറിഞ്ഞത്. ജില്ല ഭരണകൂടവും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും എത്തി. കിണറിനകത്തേക്ക് ഓക്സിജൻ ലഭ്യമാക്കി. കാമറ ഇറക്കി നോക്കിയപ്പോൾ പെൺകുട്ടിയുടെ പാദം കാണാനായി. 50 അടി താഴ്ചയിൽ തലകീഴായിട്ടായിരുന്നു കുട്ടിയുടെ കിടപ്പ്. മാതാപിതാക്കളുടെ ശബ്ദം റെക്കോഡ് ചെയ്ത് കുട്ടിയുടെ ഭയം കുറച്ച് പ്രതികരണശേഷി നിലനിർത്താൻ ശ്രമിച്ചെങ്കിലും ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. എന്നാലും ജീവനോടെത്തന്നെ പുറെത്തടുക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്ത ഉടൻ കർണാലിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മൂന്നു വയസ്സുകാരൻ സുജിത് വിൽസൺ ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണ് മരിച്ചത്. 80 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയുടെ അഴുകിയ മൃതദേഹമാണ് കണ്ടെടുക്കാനായത്. സുജിത്തും കളിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഈ വർഷം ജൂലൈയിൽ പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ രണ്ടു വയസ്സുകാരനും സമാന ദുരന്തത്തിൽപ്പെട്ട് മരിച്ചിരുന്നു. അതേസമയം, ദുരന്തത്തിൽപെട്ട കുട്ടികളെ ജീവനോടെ തിരിച്ചുകിട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഹരിയാനയിലെത്തന്നെ ഹിസാറിൽ 18 മാസമുള്ള കുട്ടിയെയും 2006ൽ അഞ്ചു വയസ്സുകാരൻ പ്രിൻസിനെയും വിപുലമായ രക്ഷാപ്രവർത്തനത്തിനെടുവിൽ ജീവേനാടെ തിരികെ കിട്ടി. 48 മണിക്കൂറിനു ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.