അഗ്നിപഥ് നിയമനം 90 ദിവസത്തിനകമെന്ന് എയർമാർഷൽ

തിരുവനന്തപുരം: സായുധസേനയിൽ യുവാക്കളെ തെരഞ്ഞെടുക്കാൻ ആവിഷ്കരിച്ച 'അഗ്നിപഥ്' പദ്ധതിയിൽ 90 ദിവസത്തിനകം റിക്രൂട്ട്മെന്‍റ് റാലികൾ ആരംഭിക്കുമെന്ന് വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫിസർ എയർമാർഷൽ ബി. സാജു അറിയിച്ചു. നാല് വർഷത്തേക്കാണ് ഇവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയോഗിക്കുക. കര, നാവിക, വ്യോമസേനകളിൽ യോഗ്യതകൾക്കനുസരിച്ച് നിയമിക്കും. പ്രതിമാസ വേതനത്തോടൊപ്പം മൂന്ന് സേനയിലും ബാധകമായ റിസ്ക്, ഹാർഡ്ഷിപ് അലവൻസുകളും നൽകും. നാല് വർഷത്തെ സേവന കാലാവധി കഴിയുമ്പോൾ ഇവർക്ക് ഒറ്റത്തവണ സേവാനിധി പാക്കേജ് ലഭിക്കും. ഈ വർഷം 46,000 പേരെ നിയമിക്കുമെന്നും ഇതോടെ സേന കൂടുതൽ യുവത്വമുള്ളതാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഗ്രാറ്റ്വിറ്റിയും പെൻഷനും ഉണ്ടാകില്ല. സേവന കാലാവധിയിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ജീവഹാനിയുണ്ടായാൽ ഒരു കോടിയിലേറെ രൂപ കുടുംബത്തിന് ലഭിക്കും. പത്താം ക്ലാസ് കഴിഞ്ഞും പ്ലസ് ടു കഴിഞ്ഞുമാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക. പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്ലസ് ടു പഠനാവസരം ഉണ്ടാകും. സേവന കാലാവധിക്കുശേഷം മികച്ച 25 ശതമാനം പേരെ സർവിസിലേക്ക് സ്വീകരിക്കും. തുടർന്ന് 15 വർഷം സൈനിക സേവനത്തിന് ലഭിക്കും. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലും ഇവർക്ക് തൊഴിലവസര സാധ്യതകൾ ഒരുക്കും. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനലും ഉന്നത ഓഫിസർമാരും പങ്കെടുത്തു.

'അഗ്നിവീർ' സൈനികർക്കായി പ്രത്യേക ബിരുദ കോഴ്സ്

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​പ്ര​കാ​രം റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സൈ​നി​ക​ർ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞ് വി​ര​മി​ക്കു​മ്പോ​ൾ അ​വ​രു​ടെ ജോ​ലി​സാ​ധ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ബി​രു​ദ കോ​ഴ്സു​മാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. മൂ​ന്നു​വ​ർ​ഷ​ത്തെ ബി​രു​ദ കോ​ഴ്സി​ന് ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യു​മാ​യി (ഇ​ഗ്നോ) ക​ര, നാ​വി​ക, വ്യോ​മ​സേ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ക്കും.

ബി​രു​ദ കോ​ഴ്സി​നാ​വ​ശ്യ​മാ​യ മാ​ർ​ക്കി​ൽ 50 ശ​ത​മാ​നം ക്രെ​ഡി​റ്റ്, സൈ​നി​ക​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ല‍യ​ള​വി​ലെ പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കും.

ബാ​ക്കി 50 ശ​ത​മാ​നം ക്രെ​ഡി​റ്റ്, ബി​രു​ദ പ​ഠ​ന​ത്തി​ലൂ​ടെ​യു​മാ​യി​രി​ക്കും ല​ഭി​ക്കു​ക. ആ​ർ​ട്സ്, സ​യ​ൻ​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠ​ന​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കാം. ഇ​ഗ്നോ​യു​ടെ ഈ ​പ്ര​ത്യേ​ക കോ​ഴ്സി​ന് വി​ദേ​ശ​ത്തും ഇ​ന്ത്യ​യി​ലും അം​ഗീ​കാ​ര​മു​ണ്ടാ​കും.

യു.​ജി.​സി മാ​ന​ദ​ണ്ഡ​പ്ര​കാ​ര​വും പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും കോ​ഴ്സ്.

മൂ​ന്നു വ​ർ​ഷ​ത്തെ കോ​ഴ്സി​ൽ ഒ​രു​വ​ർ​ഷം​കൊ​ണ്ട് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

ആ​ദ്യ​ത്തെ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റും ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ബി​രു​ദ ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റും മൂ​ന്നു​വ​ർ​ഷ​ത്തെ കോ​ഴ്സ് മു​ഴു​വ​നാ​യും പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​മ്പൂ​ർ​ണ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.

Tags:    
News Summary - Agneepath Recruitment 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.