അഗ്നിപഥ്: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മായാവതിയും അഖിലേഷും

ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി.​എ​സ്.​പി അ​ധ്യ​ക്ഷ​ൻ മാ​യാ​വ​തി​യും സ​മാ​ജ് വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും രം​ഗ​ത്തെ​ത്തി. നോ​ട്ടു​നി​രോ​ധ​നം, ലോ​ക്ഡൗ​ൺ തു​ട​ങ്ങി​യ​വ​പോ​ലെ തി​ടു​ക്ക​ത്തി​ലാ​ണ് അ​ഗ്നി​പ​ഥ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നും ഇ​തി​ലൂ​ടെ നി​രാ​ശ​രാ​യ യു​വാ​ക്ക​ളോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ വ​ക​തി​രി​വി​ല്ലാ​ത്ത പ്ര​സ്താ​വ​ന​ക​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​വി​യെ സം​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ​യാ​ണ് യു​വാ​ക്ക​ളെ പ​ദ്ധ​തി​യെ എ​തി​ർ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​തു ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു. ബി.​ജെ.​പി​ക്ക് അ​വ​രു​ടെ പി​ന്തു​ണ ന​ഷ്ട​മാ​യി എ​ന്ന​താ​ണ് എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​മു​ള്ള എ​തി​ർ​പ്പ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Agnipath: Mayawati and Akhilesh sharply criticize Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.