ന്യൂഡൽഹി: ആഗ്ര രോഹിണിയിൽ 36കാരിയായ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതി തന്റെ പങ്കാളിക്കൊപ്പമാണ് വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മംഗോൾപൂർ കലാൻ ഗ്രാമത്തിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിൽ ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതായി രോഹിണി സൗത്ത് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസുകാർ സംഭവസ്ഥലത്തെത്തി.
ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിനിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. 10 ദിവസത്തിലേറെയായി ആഗ്ര സ്വദേശിയായ ഒരാൾക്കൊപ്പമാണ് അവൾ ഈ വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് ഇരുവരെയും അവസാനമായി കണ്ടതെന്ന് വീട്ടുടമ അറിയിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ഉടമ രണ്ടാം നിലയിൽ എത്തിയപ്പോഴാണ് യുവതിയുടെ മുറിയുടെ വാതിൽ ഭാഗികമായി തുറന്നിരിക്കുന്നതും മരിച്ചനിലയിൽ കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയിൽ ശരീരത്തിൽ ബാഹ്യ മുറിവുകളൊന്നും കണ്ടെത്തിയില്ല. മൃതദേഹം ബി.എസ്.എ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിക്ക് ഭർത്താവും മൂന്ന് കുട്ടികളുമുണ്ട്.
യുവതിയുടെ ഭർത്താവ് പഞ്ചാബിലെ സിരാക്പൂരിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ നവംബർ 24ന് അവർ ഭർത്താവിനെയും മക്കളെയും സന്ദർശിച്ചിരുന്നു. ചികിത്സക്കെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അവർ ഡൽഹിയിലേക്ക് പോയി. നവംബർ 27ന്, യുവതി ഡൽഹിയിൽ ഒരു പുരുഷനൊപ്പം താമസിക്കുന്നുണ്ടെന്ന് ഭർത്താവ് കണ്ടെത്തി. ഇയാളുമായി യുവതിക്ക് വളരെക്കാലമായി വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.