ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസ്സങ്ങൾ കുറക്കാനാണ് പുതിയ കാർഷിക നിയമങ്ങൾ രൂപവത്കരിച്ചതെന്ന് പറഞ്ഞ അദ്ദേഹം, എെൻറ രാജ്യത്തെ കർഷകർക്കാണ് ഈ നിയമങ്ങളുടെ ഏറ്റവും പ്രയോജനം ലഭിക്കുകയെന്നും വ്യക്തമാക്കി.
കർഷക ദ്രോഹ നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് 17 ദിവസമായി തുടരുന്ന പ്രക്ഷോഭം കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുെട പ്രസ്താവന. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 93-ാം വാർഷിക കൺവെൻഷൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''വ്യവസായ രംഗത്ത് അനാവശ്യ മതിലുകൾ ഉയരുന്നത് വളർച്ചയെ മുരടിപ്പിക്കും. കാർഷിക മേഖലക്കും അനുബന്ധ വ്യവസായങ്ങളായ ഭക്ഷ്യ സംസ്കരണം, അടിസ്ഥാന സൗകര്യം, സ്റ്റോറേജ്, കോൾഡ് ചെയിനുകൾ എന്നിവക്കും ഇടയിൽ ചില മതിലുകൾ സർക്കാറിെൻറ ശ്രദ്ധയിൽപെട്ടു. അവ ഇപ്പോൾ നീക്കംചെയ്തു. ഈ പരിഷ്കാരത്തിലൂെട പുതിയ വിപണികളും സാങ്കേതികവിദ്യയുടെ ഗുണങ്ങളും കൂടുതൽ നിക്ഷേപങ്ങളും കർഷകരെ തേടിയെത്തും. ഒരു മേഖല വളരുമ്പോൾ അതിെൻറ സ്വാധീനം മറ്റ് പല മേഖലകളിലും കാണാം. ഇതിെൻറയൊക്കെ ഏറ്റവും വലിയ പ്രയോജനം എെൻറ രാജ്യത്തെ കർഷകർക്കാണ് ലഭിക്കുക. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ മതിലുകളല്ല, കൂടുതൽ കൂടുതൽ പാലങ്ങളാണ് വേണ്ടത്. അവ പരസ്പരം താങ്ങാകാൻ സഹായിക്കും'' - േമാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.