മഥുര: അമേരിക്കന്‍ പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിൽ ദുർഗന്ധമകറ്റാൻ യമുന നദിയിലേക്ക് ദിവസവും 1 22.32 കോടി ലിറ്റർ െവള്ളം തുറന്നുവിട്ട് ഉത്തർ പ്രദേശ് സർക്കാർ. സെക്കൻഡിൽ 14158.5 ലിറ്റർ (500 ക്യുസെക്‌സ്) വെള്ളമാണ് ഉ ത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിടുന്നത്. ട്രംപിനെ സ്വീകരിക്കാൻ ചേരിപ്രദേശത്ത് മതിൽകെട്ടിയും ജനങ്ങള െ കുടിയൊഴിപ്പിച്ചും ഗുജറാത്ത് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് യു.പി സർക്കാറിന്‍റെ നടപടി.
യമുനയിലെ ദുര്‍ഗന്ധം കുറക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യു.പി.പി.സി.ബി) അസി. എൻജിനീയർ അർവിന്ദ് കുമാർ അഭിപ്രായപ്പെട്ടു. നദിയിലെയും ആഗ്ര, മഥുര നഗരങ്ങളിലേയും ഓക്‌സിജൻെറ തോത് ഇതുമൂലം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു. എന്നാൽ, യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകില്ല.
ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപിെൻറ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്നുവിട്ട വെള്ളം മഥുരയിൽ െഫബ്രുവരി 20നും ആഗ്രയിൽ 21ന് ഉച്ചക്ക് ശേഷവും എത്തുമെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ധർമേന്ദ്ര സിങ് പോഘട്ട് അറിയിച്ചു.
അതേസമയം, ജലം ഒഴുക്കിവിടുന്നത് നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് യമുന നദി ശുചീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.