തെരഞ്ഞെടുപ്പിന് മുന്നോടിയായി നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

ലഖ്നോ: യു.പി നോയിഡയിലെ ഗ്രേറ്റർ നോയിഡയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26 വരെ തുടരുമെന്ന് ഗൗതംബുദ്ധ നഗർ പൊലീസ് ഉത്തരവിൽ പറയുന്നു.

വരാനിരിക്കുന്ന ചൈത്ര നവരാത്രി, ഈദ്, അംബേദ്ക്കർ ജയന്തി, രാമ നവമി തുടങ്ങിയ ആഘോഷങ്ങൾകൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ ആഘോഷ പരിപാടികൾക്കിടെ സാമൂഹ്യ വിരുദ്ധർ നഗരത്തിലെ സമാധാനം തകർക്കാനുള്ള സാധ്യതയുണ്ട്. ഗൗതംബുദ്ധ നഗറിലെ സമാധാനം നിലനിർത്തുന്നതിന് സാമൂഹ്യ വിരുദ്ധരെ തടയേണ്ടത് അത്യാവശ്യമാണ്. തടഞ്ഞില്ലെങ്കിൽ അവർ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത്, അനധികൃത ഘോഷയാത്രകൾ, പ്രകടനങ്ങൾ, പൊതുസ്ഥലങ്ങളിൽ ആളുകൾ വടിപോലുള്ള സാധനങ്ങൾ കൈവശം വെക്കുന്നത് ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്.

അതേസമയം ഒഴിവാക്കാനാകാത്ത മതപരമായ എന്തെങ്കിലും ചടങ്ങുകൾ ഉണ്ടെങ്കിൽ അതിനായി പൊലീസ് കമീഷണറുടെയോ അഡീഷണൽ പൊലീസ് കമീഷണറുടെയോ അനുമതിവാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. ഏപ്രിൽ മൂന്ന് മുതൽ 26 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Ahead of the elections, the police have announced prohibitory orders in Noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.