ന്യൂഡൽഹി: ഗുജറാത്തിൽനിന്ന് രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലിെൻറ എതിർസ്ഥാനാർഥിയായിരുന്ന ബി.ജെ.പിയുടെ ബൽവന്ത് സിങ് രജ്പുത് നൽകിയ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുേമാ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി ഗുജറാത്ത് ഹൈകോടതിയോട് ആവശ്യപ്പെട്ടു. നിയമസാധുത ചോദ്യംചെയ്ത് അഹ്മദ് പേട്ടൽ സമർപ്പിച്ച ഹരജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് നിർദേശം. രണ്ട് കോൺഗ്രസ് വിമത എം.എൽ.എമാരുടെ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം രജ്പുത് ചോദ്യം ചെയ്തിരുന്നു. കോൺഗ്രസിൽനിന്ന് കൂറുമാറി ബി.ജെ.പി പക്ഷത്തെത്തി ബൽവന്ത് സിങ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.
വാശിയേറിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ രണ്ട് വിമത എം.എൽ.എമാരുടെ വോട്ടുകൾ ഇലക്ഷൻ കമീഷൻ അസാധുവാക്കിയതാണ് പേട്ടലിെൻറ വിജയം ഉറപ്പിച്ചത്. വോട്ടു ചെയ്തതിനുശേഷം ബാലറ്റ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കാണിച്ചതാണ് വിമതരുടെ വോട്ടുകൾ റദ്ദാക്കാൻ കാരണം. ശങ്കർസിങ് വഗേല ഗ്രൂപ്പിൽപെട്ട രാഘവ്ജി.
പേട്ടൽ, ഭോല ഗോഹിൽ എന്നിവർ വോട്ടു രേഖപ്പെടുത്തിയത് പാർട്ടി ഏജൻറിനെയും ബി.ജെ.പി ഏജൻറിനെയും കാണിച്ചു. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായെയും വിമതർ ബാലറ്റ് ഉയർത്തിക്കാണിച്ചു. ഇതിെൻറ ദൃശ്യങ്ങൾ ലഭിച്ചതോടെ കോൺഗ്രസിെൻറ പരാതി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമീഷൻ വിമതരെ അസാധുവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.