അഹ്മദാബാദ്: 2008ലെ അഹ്മദാബാദ് സ്ഫോടന പരമ്പര കേസിലെ 49 പ്രതികൾക്ക് ഫെബ്രുവരി 18ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് പ്രത്യേക കോടതി. ശിക്ഷയുടെ കാലാവധി സംബന്ധിച്ച വാദം ചൊവ്വാഴ്ച അവസാനിച്ചു. കഴിഞ്ഞയാഴ്ചയാണ് പ്രത്യേക കോടതി 49 പേരെ കുറ്റക്കാരായി പ്രഖ്യാപിച്ചത്.
28 പേരെ കുറ്റമുക്തരുമാക്കിയിരുന്നു. 2008 ജൂലൈ 26നാണ് 56 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടന പരമ്പര നടന്നത്. 70 മിനിറ്റിനിടയിലായിരുന്നു സ്ഫോടനങ്ങൾ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 'വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന്റെ വാദം പൂർത്തിയായത്.
2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ പ്രതികാരമായാണ് സ്ഫോടനങ്ങൾ നടന്നതെന്നും സംഭവത്തിനു പിന്നിൽ ഇന്ത്യൻ മുജാഹിദീനും സിമിയുമാണെന്നുമായിരുന്നു പൊലീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.