ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദയുടെ രണ്ട് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിത്യാനന്ദയുടെ രണ്ട് മാനേജർമാരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈകോടതി നിത്യാനന്ദക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
30കാരനായ ഹരിനി ചെല്ലപ്പനും 24കാരൻ റിദ്ദി രവികിരണുമാണ് അറസ്റ്റിലായത്. ഇരുവരേയും അഹമ്മദാബാദിലെ ഹിരാപൂരിലെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ പരാതിയിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് പെൺകുട്ടികളെ നിത്യാനന്ദയുടെ ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന പരാതിയുമായി രക്ഷിതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടിയുമായി പൊലീസ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.