തമിഴ്​നാട്​ മുഖ്യമന്ത്രിക്കെതിരെ പരാമർശം: കരുണാസ്​ എം.എൽ.എ അറസ്​റ്റിൽ

െചന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന്​ ആരോപിച്ച്​ മുകുലത്തോർ പുലിപടൈ സ്​ഥാപക പ്രസിഡൻറും എം.എൽ.എയുമായ നടൻ കരുണാസിനെ അറസ്​റ്റ്​ ചെയ്​തു. ഞായറാഴ്​ച പുലർച്ച അഞ്ചിന്​ ശാലിഗ്രാമിലെ വസതിയിൽനിന്ന്​ ഇദ്ദേഹ​െത്ത​​ കസ്​റ്റഡിയിലെടുത്ത പൊലീസ്​ പിന്നീട്​ നുങ്കംപാക്കം പൊലീസ്​ സ്​റ്റേഷനിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്​തശേഷമാണ്​ അറസ്​റ്റ്​​രേഖപ്പെടുത്തിയത്​. എഗ്​മോർ സെഷൻസ്​ കോടതി ജഡ്​ജി ഗോപിനാഥ്​ ഇദ്ദേഹത്തെ ഒക്​ടോബർ അഞ്ചുവരെ റിമാൻഡ​്​ ചെയ്​തു.

വധശ്രമം, മുഖ്യമന്ത്രിക്കെതിരെ അപകീർത്തി, സമുദായ സ്​പർധ സൃഷ്​ടിക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെ എട്ടു വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തത്​​. ഇതിൽ വധശ്രമ കുറ്റം ജഡ്​ജി റദ്ദാക്കി. ഉച്ചക്കുശേഷം കരുണാസിനെ വെല്ലൂർ ജയിലിലേക്ക്​ മാറ്റി. സെപ്​റ്റംബർ 16ന്​ ചെ​ൈന്ന വള്ളുവർകോട്ടത്തിൽ നടന്ന പാർട്ടി പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം എന്നിവരെയും ഒരു പൊലീസ്​ ഒാഫിസറെയും കരുണാസ്​ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ കരുണാസി​നെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്​ അണ്ണ ഡി.എം.കെ- ബി.ജെ.പി നേതാക്കൾ ആവശ്യ​െപ്പട്ടിരുന്നു. ഇതിനിടെ, കരുണാസ്​ മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചു.

ഹൈ​േകാടതിക്കെതിരെ അപകീർത്തികരമായി സംസാരിച്ച ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജയെ അറസ്​റ്റ്​ ചെയ്യാത്ത പൊലീസ്​ കരുണാസി​െനതിരെ ഉടൻ നടപടി സ്വീകരിച്ചത്​ വിവേചനമാണെന്ന്​ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. അറസ്​റ്റിൽ പ്രതിഷേധിച്ച്​ സംസ്​ഥാനത്തി​​​െൻറ വിവധിയിടങ്ങളിൽ കരുണാസി​​​െൻറ അനുയായികൾ അറസ്​റ്റുവരിച്ചു.2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കരുണാസും മനിതനേയ ജനനായക മക്കൾ കക്ഷിയുടെ തമീമുൻഅൻസാരിയും കൊങ്കു ഇളൈജ്ഞർ പേര​ൈവയുടെ യു. തനിയരശവും അണ്ണാ ഡി.എം.കെ ചിഹ്നത്തിൽ മത്സരിച്ചാണ്​ ജയിച്ചത്​. എന്നാൽ, ജയലളിതയുടെ മരണശേഷം മൂവരും എടപ്പാടി പളനിസാമി സർക്കാറിനെതിരായ നിലപാടാണ്​ സ്വീകരിച്ചുവരുന്നത്​.

Tags:    
News Summary - AIADMK Lawmaker Arrested-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.