വാരണാസി: ഗ്യാൻവാപി മസ്ജിദിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി അവസാന ശ്വാസം വരെ ശ്രമങ്ങൾ തുടരുമെന്ന് മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി (എ.ഐ.എം). ഗ്യാൻവാപി പള്ളിയിൽ പൂജ അനുവദിക്കാനുള്ള വാരണാസി ജില്ല ജഡ്ജിയുടെ തീരുമാനത്തിൽ എ.ഐ.എം കടുത്ത നിരാശ പ്രകടിപ്പിച്ചു.
പള്ളിയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി തങ്ങളുടെ അവസാന ശ്വാസം വരെ ശ്രമങ്ങൾ തുടരുമെന്ന് എ.ഐ.എം സെക്രട്ടറി മൗലാന അബ്ദുൾ ബത്തീൻ നൊമാനി പറഞ്ഞു. മസ്ജിദിൽ ആരാധന അനുവദിച്ചുകൊണ്ടുള്ള ജില്ലാ ജഡ്ജിയുടെ തീരുമാനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു.
കോടതിവിധിയുടെ മറവിൽ ജില്ല ഭരണകൂടം ഒറ്റരാത്രികൊണ്ട് പള്ളിയിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും സി.ആർ.പി.എഫിനെ നിയോഗിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ ഈ നടപടി തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും തീരുമാനത്തെ തങ്ങൾ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.