ന്യൂഡൽഹി: കേരളത്തിന് ഇതുവരെ എയിംസ് ആശുപ്രതി അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ലോക്സഭയിൽ വ്യക്തമാക്കി. ശശി തരൂർ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനമായ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി ലിമിറ്റഡ് (എച്ച്.എൻ.എൽ) വിറ്റഴിക്കുന്ന തീരുമാനത്തിൽനിന്നും പിന്നോട്ടില്ലെന്ന് ആേൻാ ആൻറണിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ േലാക്സഭയിൽ വ്യക്തമാക്കി.
ദേശീയ സ്പോർട്സ് സർവകലാശാലയുടെ പ്രാദേശിക കേന്ദ്രം കേരളത്തിൽ ആരംഭിക്കണമെന്ന് എം.ബി. രാജേഷ് എം.പി ലോക്സഭയിൽ സ്പോർട്സ് സർവകലാശാല ബില്ലിെൻറ ചർച്ചയിൽ പെങ്കടുത്ത് ആവശ്യപ്പെട്ടു. ലോക്സഭയിൽ സ്വകാര്യ ബില്ലുകളുടെയും സ്വകാര്യ പ്രമേയങ്ങളുടെയും സമയം സർക്കാർ അപഹരിക്കുകയും റദ്ദാക്കുകയും ചെയ്യുന്നതിൽ ഡോ. എ. സമ്പത്ത് എം.പി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.