പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി എയർ ഇന്ത്യ

ന്യൂഡൽഹി: പ്ലാസ്റ്റിക് സഞ്ചികൾ, കപ്പുകൾ, സ്ട്രോ തുടങ്ങിയവക്ക് വിമാനങ്ങളിൽ വിലക്കേർപ്പെടുത്തി എയർ ഇന്ത്യ. ഒക് ടോബർ രണ്ട് മുതൽ നിരോധനം നിലവിൽ വരുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനി പറഞ്ഞു.

ഭക്ഷണം കഴിക ്കാനാവശ്യമായ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് പകരം തടി കൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കും. പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം പേപ്പർ കപ്പുകൾ ഉപയോഗിക്കും. പ്ലാസ്റ്റിക് പ്ലേറ്റുകൾക്ക് പകരം കനംകുറഞ്ഞ സ്റ്റീൽ പ്ലേറ്റുകളാണുണ്ടാവുക.

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം.

പുനരുപയോഗം സാധ്യമല്ലാത്ത ആറ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ഒക്ടോബർ രണ്ട് മുതൽ നിരോധനം ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പ്ലാസ്റ്റിക് സഞ്ചികൾ, കപ്പുകൾ, പ്ലേറ്റുകൾ, ചെറിയ കുപ്പികൾ, സ്ട്രോ, ചെറിയ പാക്കറ്റുകൾ എന്നിവയാണ് നിരോധിക്കുക.

Tags:    
News Summary - Air India to ban plastic products like cups, straws on flights from October 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.