ന്യൂഡൽഹി: എയര്‍ ഇന്ത്യ ഫ്ലൈറ്റ് സുരക്ഷാ മേധാവിയെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര സുരക്ഷാ ഓഡിറ്റുകള്‍, അപകട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആവശ്യമായ സാങ്കേതിക ജോലിക്കാര്‍ എന്നിവയിലെ വീഴ്ചകള്‍ ചൂണ്ടികാട്ടി ഒരു മാസത്തേക്കാണ് നടപടി.
ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ എയർ ഇന്ത്യ നടത്തിയതായി പറയുന്ന നിരവധി സുരക്ഷാ പരിശോധനകള്‍ യഥാർഥത്തില്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഡി.ജി.സി.എ പരിശോധനാ സംഘം കണ്ടെത്തി. പൈലറ്റുമാര്‍ക്കുള്ള പ്രീ-ഫ്ലൈറ്റ് മെഡിക്കല്‍ പരിശോധനകളിലെ പോരായ്മകൾ, എയര്‍ക്രാഫ്റ്റ് ക്യാബിന്‍ നിരീക്ഷണത്തിലും എയര്‍ലൈനിന്‍റെ സ്‌പോട്ട് ചെക്കുകളിലും വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്.
എയര്‍ ഇന്ത്യ സുരക്ഷാ ഓഡിറ്റര്‍മാരായി ലിസ്റ്റുചെയ്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗ്യതകള്‍ വിമാന സുരക്ഷാ മാന്വുവലിൽ പറഞ്ഞിരിക്കുന്നതുമായി പൊരുത്തപ്പെടുന്നില്ലെന്നും ജൂലൈ 25, 26 തിയതികളിൽ നടത്തിയ ഡി.ജി.സി.എ കണ്ടെത്തി.
കമ്പനിയുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് പരിശോധിച്ച ഡി.ജി.സി.എ ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എയർ ഇന്ത്യ നൽകിയ മറുപടി പരിശോധിച്ച ശേഷമാണ് സുരക്ഷ മേധാവിക്കെതിരെ ഡി.ജി.സി.എ ഒരു മാസത്തേക്ക് നടപടി സീകരിച്ചത്. ചട്ടങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ എയർ ഇന്ത്യക്കെതിരെ ഡി.ജി.സി.എ സീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.