യു.കെയിൽ നിന്ന് 326 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

മുംബൈ: യു.കെയിൽ കുടുങ്ങിയ 326 ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചു. ലണ്ടനിൽ നിന്ന് എയർഇന്ത്യ വിമാനത്തിലാണ് ഇവരെ മുംബൈയിലെത്തിച്ചത്. 

ശനിയാഴ്ച ലണ്ടനിൽ നിന്ന് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെ ആറു മണിയോടെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. വന്ദേഭാരത് മിഷന്‍റെ ഭാഗമായി യു.കെ നിന്ന് എയർ ഇന്ത്യ നടത്തുന്ന ആദ്യ ഒഴിപ്പിക്കൽ നടപടിയാണിത്. 

മെയ് ഏഴിനും 13നും ഇടയിൽ വിദേശത്ത് കുടുങ്ങിയ 15,000 ഇന്ത്യക്കാരെ എയർ ഇന്ത്യ വിമാനം ഉപയോഗിച്ച് തിരികെ എത്തിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. 

Tags:    
News Summary - Air India flight with 326 Indians from UK lands in Mumbai -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.