എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ മതിലിൽ ഇടിച്ചു

ചെന്നൈ: തമിഴ്​നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം മതിലിൽ ഇടിച്ചു. തൃശിനാപ്പള്ളിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാനമാണ്​ പറന്നുയരുന്നതിനിടെ വിമാനത്താവളത്തി​​​െൻറ ചുറ്റുമതിലിൽ ഇടിച്ചത്​. 136 യാത്രക്കാരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​.

ഇടിയുടെ ആഘാതത്തിൽ വിമാനത്തി​​​െൻറ താഴ്​ഭാഗത്തിന്​ കേടുപാടുണ്ടായി. എന്നാൽ ഇത്​ സർവീസ്​ നടത്തുന്നതിന്​ തടസമാകില്ലെന്ന കണ്ടെത്തലിനെ തുടർന്ന്​ വിമാനം കൂടുതൽ പരിശോധനക്കായി മുംബൈ വിമാനത്താവളത്തിലേക്ക്​ തിരിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയിൽ നിന്നും എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ഇവരെ ദുബൈയിലെത്തിക്കുമെന്നും എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിഷേൻ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. അന്വേഷണം കഴിയുന്നതുവരെ ജോലിയിൽ നിന്ന്​ പൈലറ്റിനെയും കോ പൈലറ്റിനെയും മാറ്റി നിർത്തുമെന്നും ഡി.ജി.സി.എ അറിയിച്ചു.

Tags:    
News Summary - Air India Flight Hit Trichy Airport Wall During Take-Off, 136 On Board- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.